കളിയാട്ടമുക്ക് കാര്യാട് പാലം
കാര്യാട് പാലം (Karyad Bridge) മലപ്പുറം ജില്ലയിലെ മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ കളിയാട്ടമുക്ക് പ്രദേശത്തിന് സമീപമുള്ള ഒരു പ്രധാന പാലമാണ്. ഈ പാലം പ്രദേശവാസികളുടെ ദൈനംദിന യാത്രയ്ക്കും സമീപ പ്രദേശങ്ങളായ മൂന്നിയൂർ, ചേളാരി, തിരൂരങ്ങാടി, വള്ളിക്കുന്ന്, പരപ്പനങ്ങാടി എന്നിവയിലേക്കുള്ള ഗതാഗതത്തിനും പ്രധാനമായൊരു ബന്ധപാതയായി പ്രവർത്തിക്കുന്നു. സന്ധ്യാസമയത്തും മഴക്കാലത്തുമാണ് കൂടുതലായി ആളുകൾ ഇവിടെ സന്ദർശിക്കുന്നത്. ഫോട്ടോഗ്രഫിക്കും കുടുംബസമേതം ചെറിയ outing-കൾക്കും നാട്ടുകാർ കൂടുതലായി പോകുന്ന സ്ഥലങ്ങളിലൊന്നാണ്. മനോഹരമായ പുഴയും പാലവും ചായമക്കാനികളും മത്സ്യബന്ധനവും ഗ്രാമപഞ്ചായത്ത് കളിമൈതാനവും സന്ദർശകർക്ക് ഹൃദ്യ വിരുന്നും പ്രത്യേക ഊർവും നൽകുന്നു.