മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ അനധികൃത ബോർഡ് ബാനർ എന്നിവ നിരോധിച്ചിരിക്കുന്നു. ലംഘനം ശ്രദ്ധയിൽ പെട്ടാൽ ഓരോ ബോർഡിനും 5000 രൂപ സ്പോട്ട് ഫൈന്‍ ഈടാക്കുന്നതാണ്.
ഓപ്പറേഷൻ തൂഫാന്‍ 2.0

October 1, 2026

🚨 *ഓപ്പറേഷൻ തൂഫാൻ – നാർക്കോട്ടിക് ഹണ്ട് 2.0* *🚨

*ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ “ഓപ്പറേഷൻ തൂഫാൻ തദ്ദേശം – ദി നാർക്കോട്ടിക് ഹണ്ട് 2.0” മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് ഹാളിൽ 28/09/2026 ന് സംഘടിപ്പിച്ചു*.
.
*മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്തൂർ രാജൻ അധ്യക്ഷത വഹിച്ച പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ഹനീഫ മൂന്നിയൂർ ഉദ്ഘാടനം ചെയ്തു*.

*പരിപാടിയുടെ ഭാഗമായി തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പ്രതിജ്ഞ ചൊല്ലി നൽകി* *Adv സിദ്ധീഖ് CK* *ബോധവൽക്കരണ ക്ലാസ് നടത്തി*.

*പ്രസിഡണ്ട് പത്തൂർ രാജൻ തൂഫാൻ പതാക ഉയർത്തി ജനപ്രതിനിധികൾക്കും സന്നദ്ധ പ്രവർത്തകർക്കും “തൂഫാൻ വാരിയർ” ബാഡ്ജുകൾ വിതരണം ചെയ്തു*.

*ലഹരിക്കെതിരായ ശക്തമായ സാമൂഹിക പ്രതിരോധം ഉയർത്തിപ്പിടിച്ച്, യുവതലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് പരിപാടി തുടക്കം കുറിച്ചു.*

*വൈസ് പ്രസിഡണ്ട് നസീബ AK, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ MA അസീസ്, കെ. മൊയ്തീൻ കുട്ടി, ജാസ്മിൻ മുനീർ, സെക്രട്ടറി സുഹാസ്, ലീഗൽ സർവ്വീസ് അംഗം ഖൈറുന്നിസ എന്നിവർ പ്രസംഗിച്ചു*

Operation Thufan 2.0